കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ചാമ്പ്യനായ കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥിനെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു.

ബംഗളുരുവിലെ ലോവിസ് കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനിയറായ വിമൽ ഗോപിനാഥിനെ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വി വി സുധാകരൻ ഷാളണിയിച്ച്, ഉപഹാരം നൽകി.

രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, പി വി വേണുഗോപാൽ, അജയ് ബോസ്, പുരുഷോത്തമൻ സംബന്ധിച്ചു.
Discussion about this post