പയ്യോളി: പഴകി ദ്രവിച്ച് മേൽക്കൂര ചോർന്നൊലിച്ച ഇരിങ്ങൽ വില്ലേജ് ഓഫീസ് തിങ്കളാഴ്ച്ച മുതൽ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് താത്കാലിക കെട്ടിടത്തിലേക്കുളള മാറ്റം. ഇരിങ്ങൽ ടൗണിന് വടക്ക് പടിഞ്ഞാറ് ഭാഗത്തെ മേപ്രം കുറ്റി – എരഞ്ഞാറ്റിൽ റോഡിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് വില്ലേജ് ഓഫീസിൻ്റെ സേവനം ഇനി മുതൽ ലഭിക്കുക.
കെട്ടിടമാറ്റവുമായി ബന്ധപ്പെട്ട് രേഖകളും ഫയലുകളും മറ്റ് സാധനങ്ങളും താത്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു.
Discussion about this post