കൊയിലാണ്ടി: കേരളത്തിലെ ക്ഷേത്ര ഉത്സവാഘോഷ വേദികളിലെ ഒരു പ്രധാന ഇനമായിരുന്ന അനുഷ്ഠാന കലാരൂപമായ വിൽക്കലാമേള. ഗാനമേളകളും, നാടകങ്ങളും ഉത്സവ വേദികളെ കൈയടക്കിയപ്പോൾ അന്യം നിന്നുപോയ വില്ലടിച്ചാൻ പാട്ട് ക്ഷേത്ര വേദികളിലെത്തിക്കാൻ കലാ സ്നേഹികൾ ഒരുങ്ങുകയാണ്.
വില്ലടിച്ചാൻ പാട്ട്, വില്ലുപാട്ട്, വിൽപ്പാട്ട്, വില്ലു കൊട്ടിപ്പാട്ട് തുടങ്ങിയ പേരുകളിൽ വലിയ പ്രചാരമുണ്ടായിരുന്ന ഈ കലയെ സംരക്ഷിക്കാനും പുനരുദ്ധരിക്കാനുള്ള ശ്രമത്തിലാണ് നെല്യാടി ശ്രീരാഗം ആർട്സ് കൊയിലാണ്ടി എന്ന കലാ സംഘം പ്രവർത്തകർ. ചിലപ്പതികാരം എന്ന ഇതിഹാസ കഥയാണ് ഇതിനായി ഇവർ തെരഞ്ഞെടുത്ത്.
അരങ്ങിലെത്തിക്കുന്നത്. ഡോ. ആർ സി കരിപ്പത്തിൻ്റെ രചനക്ക് ഗംഗാധരൻ പെരിങ്കുനി സംവിധാനവും പാലക്കാട് പ്രേംരാജ് സംഗീത സംവിധാനവും നിർവ്വഹിച്ചു. ശക്തൻകുളങ്ങര ക്ഷേത്രസന്നിധിയിൽ ക്ഷേത്രം മേൽശാന്തി ശ്രീകൃഷ്ണൻ നമ്പൂതിരി പൂജാകർമ്മം നടത്തി.
ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, കലാഭവൻ സരിഗ, കൊടക്കാട്ട് കരുണൻ മാസ്റ്റർ, ശിവൻസാവേരി, മനോജ് കൊല്ലം, ദിനേശ് കൊല്ലം, നകുലൻ കോഴിക്കോട്, ഗിരീഷ് നെല്ല്യാടി, പുത്തൻപുരയിൽ രാമചന്ദ്രൻ, അയ്യപ്പൻ സംബന്ധിച്ചു.
Discussion about this post