

കൊയിലാണ്ടി : കൊയിലാണ്ടി ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ നിന്ന് 2021 – 22 അദ്ധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാനായി ജൂലൈ 26 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ഫിഷറീസ്

ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തന്നൂരാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സുചേത വി പി സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡണ്ട് പി പി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ സുധാകരൻ വി കെ, വൈശാഖ് കെ കെ, എസ് എം സി അംഗങ്ങളായ രാജൻ യു കെ, ബാബുരാജ് എം

പി,സുനിലേശൻ സി എം, മദർ പി ടി എ പ്രസിഡണ്ട് സിനി എൻ വി എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു. ചടങ്ങിന് അസിസ്റ്റൻറ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോക്ടർ വിജുല കെ നന്ദി പറഞ്ഞു.








































Discussion about this post