പയ്യോളി: നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ മത്സര പരീക്ഷാ ഉന്നത വിജയികൾക്ക് അനുമോദനം വിജയാരവം – 24 സംഘടിപ്പിച്ചു. എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, എസ് എസ് എൽ സി, പ്ലസ് ടു എ പ്ലസ് ജേതാക്കൾ, സംസ്ഥാന കേരളോത്സവത്തിൽ വിജയികളായ ക്രിക്കറ്റ് ടീം എന്നിവരെയാണ് അനുമോദിച്ചത്.
നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹിമാൻ വിജയാരവം – 24 ഉദ്ഘാടനം ചെയ്തു.
നഗരസഭ ഉപാധ്യക്ഷ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായ സന യാസറിൻ്റെ വ്യക്തിത്വ വികസന ക്ലാസും, ഗായകൻ ശ്രീനന്ദ് വിനോദിൻ്റെ ഗാനാലാപനവും നടന്നു.
സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് കോട്ടക്കൽ,മഹിജഎളോടി, പി എം ഹരിദാസൻ, ഷജ്മിന അസൈനാർ, നഗരസഭാംഗങ്ങളായ ടി ചന്തു, ഷഫീഖ് വടക്കയിൽ, എ പി റസാഖ്, ചെറിയാവി സുരേഷ് ബാബു, റസിയ ഫൈസൽ, നിഷ ഗിരീഷ്, മേലടി ബി ആർ സി യിലെ എം കെ രാഹുൽ പ്രസംഗിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എം റിയാസ് സ്വാഗതവും നഗരസഭാംഗം കാര്യാട്ട് ഗോപാലൻ നന്ദിയും പറഞ്ഞു.
Discussion about this post