കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയെന്നും, ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. ഇതിനായി കോൺസലേറ്റുമായി ബന്ധപ്പെട്ടു.

ആദ്യം ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു കേന്ദ്ര വിദേശകാര്യമന്ത്രാലയം പാസ്പോർട്ട് റദ്ദാക്കിയതിനു പിന്നാലെ പഴയ യു എസ് എസ് ആറിന്റെ ഭാഗമായിരുന്ന ജോർജിയയിലേക്ക് കടന്നിരുന്നു. പൊലീസ് സംഘം ജോർജിയയിലേക്ക് പോകുന്നത് പരിഗണിക്കുന്നതിനിടെയാണ് വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയത്. ജോർജിയയിലെ ഇന്ത്യൻ എംബസി മുഖേന അവിടുത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്പോസ്റ്റുകൾക്കും പൊലീസ് വിവരങ്ങൾ കൈമാറിയിരുന്നു.



Discussion about this post