കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ദുബായ് പൊലീസിനു കൈമാറി.നടിയുടെ പരാതിയെക്കുറിച്ച് വിവരം ലഭിച്ച വിജയ് ബാബു ആദ്യം ഗോവയിലേക്കും അവിടെ നിന്നു ബംഗളൂരു വഴി ദുബായിലേക്കും കടന്നതായാണ് വിവരം. വിദേശത്ത് ഒളിവില്‍ തങ്ങി അറസ്റ്റ് വൈകിപ്പിക്കാനാണ് പദ്ധതി. വിജയ് ബാബു പരാതിക്കാരിയെയും കേസില്‍ മൊഴി നല്‍കാന്‍ സാധ്യതയുള്ളവരെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 22നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പിഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. അതിനു പിന്നാലെ വിജയ് ബാബു ഫേയ്‌സ്ബുക്ക് ലൈവില്‍ എത്തി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിനും വിജയ് ബാബുവിന് എതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post