കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ നടന് വിജയ് ബാബു വിദേശത്തുനിന്ന് എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാല്‍ അറസ്റ്റ് ചെയ്യുന്നതിനു തടസമില്ല.
വിജയ് ബാബുവിനു വേണ്ടി അടുത്ത സുഹൃത്ത് രണ്ടു ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വിജയ് ബാബുവിന് സഹായം നല്‍കിയവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയത്.
Discussion about this post