പയ്യോളി: കാല യവനികയ്ക്കുള്ളിലേക്ക് പോയ പഴയ കാലത്തിൻ്റെ അടയാളങ്ങളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താനൊരുങ്ങുകയാണ് ഇരിങ്ങൽ നോർത്ത് എം എൽ പി സ്കൂൾ. പഴയകാലത്തെ പുന:സൃഷ്ടിക്കുന്നതിനായുള്ള ‘പഴമയുടെ കാഴ്ചകൾ’ പ്രദർശന പരിപാടി 24 ന് നടക്കും. രാവിലെ 11 മുതൽ വൈകീട്ട് 3 വരെയാണ് പ്രദർശനം.
ഇരിങ്ങൽ നോർത്ത് എം എൽ.പി.സ്കൂളിലെ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നഗരസഭാംഗം ടി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും.എസ് എസ് ജി ചെയർമാൻ നാസർ മാസ്റ്റർ അധ്യക്ഷത വഹിക്കും.
Discussion about this post