തിക്കോടി : പുറക്കാട് സൗത്ത് എൽപി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രശസ്ത കവിയും പുസ്തക രചയിതാവുമായ ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് കുയ്യണ്ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വാസുദേവൻ മാസ്റ്റർ, വിപി രാമചന്ദ്രൻ, കോരച്ചം കണ്ടി ശ്രീധരൻ എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് സുഷമ ടീച്ചർ സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഫസ്ന നന്ദിയും പറഞ്ഞു.
Discussion about this post