പയ്യോളി: വിദ്യാകൗൺസിൽ ജില്ലാതല ‘കിഡ് സ് സ്പോർട്സിൽ’ കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ഓമശ്ശേരി പ്ലസൻ്റ് ഇംഗ്ലീഷ് സ്കൂൾ രണ്ടാം സ്ഥാനവും,
വിദ്യാസദനം മോഡൽ സ്കൂൾ പുറക്കാട്, ഐഡിയൽ പബ്ലിക് സ്കൂൾ എന്നിവ മൂന്നാം സ്ഥാനവും പങ്കിട്ടു. നഴ്സറി ക്ലാസ് മുതൽ രണ്ടാംതരം വരെയുള്ള വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ജില്ലയിലെ പന്ത്രണ്ട് സ്കൂളുകളിൽ നിന്നായി നാനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത
കായികമേളയിൽ വിവിധ കാറ്റഗറികളിലായി ഇരുപത്തിയാറ് തരം മത്സരങ്ങളാണ് നടന്നത്. പുറക്കാട് വിദ്യാസദനം മോഡൽ സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. വിദ്യാസദനം മോഡൽ സ്കൂൾ സി ഇ ഒ സി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ പി കെ സൈഫുദ്ദീൻ, വിദ്യാസദനം സ്കൂൾ കമ്മിറ്റി ചെയർമാൻ വി കെ ലത്തീഫ്, പി ടി എ പ്രസിഡൻ്റ് ടി എ ജുനൈദ്, സ്വാഗതസംഘം ജനറൽ സെക്രട്ടറി കെ കെ നാസർ, ട്രസ്റ്റ് ഡയരക്ടർ സി ഹബീബ് മസ് ഊദ്, ഐ ഇ സി ഐ പ്രതിനിധി ജാബിർ പ്രസംഗിച്ചു. പ്രധാനധ്യാപിക കെ കെ സിനി സ്വാഗതവും ഡി എച്ച് എം യു റാഷിദ് നന്ദിയും പറഞ്ഞു.
Discussion about this post