പയ്യോളി: നഗരസഭ 19-ാം ഡിവിഷനിൽ കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പിൻ്റെ കൊമേഴ്സ്യൽ ഗോട്ടറി യൂണിറ്റ് നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി എം ഹരിദാസൻ, ഡോ. ഷൈന, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുജേഷ്, കരുണാകരൻ ദ്വാരക സംബന്ധിച്ചു.
Discussion about this post