നന്തി: ബാലസംഘം പയ്യോളി ഏരിയ വേനൽ തുമ്പി കലാജാഥയിലേക്കുള്ള സെലക്ഷൻ ക്യാമ്പ് നടന്നു. പയ്യോളി നഗരസഭ മുൻ അധ്യക്ഷയും ഏരിയാ ജോ. കൺവീനർ വി ടി ഉഷ ഉദ്ഘാടനം ചെയ്തു.
തൃക്കോട്ടൂർ യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് അവന്തിക സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.
ഏരിയാ കൺവീനർ ഹമീദ് മാസ്റ്റർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി വി സാരംഗ് സ്വാഗതം പറഞ്ഞു. പയ്യോളി ഏരിയയിലെ വിവിധ മേഖലകളിൽ നിന്നുമായി 36 കുട്ടികൾ പങ്കെടുത്ത സെലക്ഷൻ ക്യാമ്പിൽ നിന്നും 21 കുട്ടികളെ തിരഞ്ഞെടുത്തത്.
മെയ് 2 മുതൽ നന്തി മേഖലയിൽ വെച്ച് സപ്തദിന ക്യാംപിന് സമാരംഭമാകും. തുടർന്ന് പയ്യോളി ഏരിയയിൽ 5 ദിവസം നീണ്ടു നിൽക്കുന്ന ബാലസംഘം വേനൽ തുമ്പി കലാജാഥ പര്യടനം നടത്തും,
Discussion about this post