നന്തി ബസാർ: വെള്ളറക്കാട് സ്റ്റേഷനിൽ പാസഞ്ചർ വണ്ടികൾ നിറുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മൂടാടിയിൽ ചേർന്ന യോഗത്തിൽ സി കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ പപ്പൻമുടാടി, കെ സുമതി, പി കെ ബാലൻ, പി വി അശോകൻ, കണിയാങ്കണ്ടി രാധാകൃഷ്ണൻ, സി എ റഹ്മാൻ, പാസഞ്ചേഴ്സ് അസോസിയേഷൻ സിക്രട്ടറി അഡ്വ: കെ സുധാകരൻ പ്രസംഗിച്ചു.
ഭാവി പ്രവത്തനങ്ങൾക്കായി ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു. പപ്പൻ മുടാടി (ചെയർമാൻ), കെ സുമതി, പി വി അശോകൻ (കൺവീനർമാർ), പി കെ ബാലൻ, കണിയാങ്കണ്ടി രാധാകൃഷ്ണൻ (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
ഇതു സംബന്ധിച്ച് സ്ഥലം എം പി കെ മുരളീധരന് നിവേദനം സമർപ്പിച്ചു.
Discussion about this post