ആലപ്പുഴ: തന്റെ പാളയത്തിലേക്ക് സുഭാഷ് വാസു തിരിച്ചെത്തിയതിന് പിന്നാലെ ഗോകുലം ഗോപാലനെതിരേ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. ഗോപാലന് വഞ്ചിച്ച ചരിത്രം മാത്രമേയുള്ളൂവെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.
എല്ലാ കാലവും ഓരോ ശകുനിമാരെ മുന്നിൽനിർത്തി കളിക്കും. ഒടുവിൽ അദ്ദേഹം തോൽക്കും. എസ്എൻഡിപി യോഗത്തിന്റെ വാതിൽ തുറന്നിട്ടിരിക്കുകായണെന്നും സുഭാഷ് വാസുവിന് മാത്രമല്ല ആർക്കു വേണമെങ്കിലും വരാനും പോകാനും കഴിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ്, വെള്ളാപ്പള്ളിയാണ് ശരിയെന്ന് നിലപാടുമായി സുഭാഷ് വാസു രംഗത്തെത്തിയത്. ഗോകുലം ഗോപാലൻ തന്നെ പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തതെന്നും വെള്ളാപ്പള്ളിക്കും മകൻ തുഷാറിനുമെതിരേ ആരോപണങ്ങൾ ഉന്നയിച്ചത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നും സുഭാഷ് വാസു വ്യക്തമാക്കിയിരുന്നു.
Discussion about this post