പയ്യോളി: ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപമുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളടക്കം നാലുപേർക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന കുട്ടിയടക്കം എട്ട് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്.
എർട്ടിഗ കാറിലുണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ചത്. ട്രാവലർ വാൻ ഇടിച്ചാണ് അപകടം. വാനിലുണ്ടായിരുന്ന ഏഴു പേർക്കാണ് പരിക്കേറ്റത്. മാഹി പുന്നോൽ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി ഷിഗിൻ ലാൽ, അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മരിച്ചത്. ദേശീയ പാത മൂരാട് അപകടത്തിൽ മരിച്ചു. ഇന്ന് വൈകീട്ട് 3.15 ഓടെയായിരുന്നു സംഭവം.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനും പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായി തകർന്നു.
കാർ വെട്ടിപ്പൊളിച്ചാണ് ഗുരുതരമായി പരിക്കേറ്റവരെ പുറത്തെടുത്തത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Discussion about this post