നന്തി ബസാർ: യുവകർഷകൻ പച്ചക്കറി വിളവ് മുഴുവൻ പാലിയേറ്റീവിന് നൽകി മാതൃകയായി. കോടിക്കലിലെ യുവ കർഷകൻ മജീദ് പുളിക്കീൽ ആണ് തന്റെ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് ഫലങ്ങൾ തിക്കോടി ദയ സ്നേഹതീരം പാലിയേറ്റീവിനു നൽകി മാതൃകയായത്.

പാലിയേറ്റീവ് വളണ്ടിയർ കൂടിയായ മജീദ് പച്ചക്കറി കൃഷിയിലൂടെ ലഭിക്കുന്ന ഈ വർഷത്തെ മുഴുവൻ വരുമാനവും ദയ സ്നേഹതീരം പാലിയേറ്റീവിനായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് നടന്ന ആദ്യ വിളവെടുപ്പിലൂടെ ലഭിച്ച പച്ചക്കറി ദയ സെക്രട്ടറി കെ ബഷീർ മാസ്റ്റർക്ക് കൈമാറി.

Discussion about this post