നന്തി: വീരവഞ്ചേരി എൽ പി സ്കൂൾ ശത വാർഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി പ്രകാശന കർമം നിർവഹിച്ചു.

പി ടി എ പ്രസിഡണ്ട് ജിനേഷ് പുതിയേട്ടിൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അദ്ധ്യാപകൻ പി നാരായണൻ, ലോഗോ ഡിസൈനർ യു ശ്രീധരൻ പ്രസംഗിച്ചു. പ്രധാനാധ്യാപിക കെ ഗീത സ്വാഗതവും, പി സുജാത നന്ദിയും പറഞ്ഞു.

വീരവഞ്ചേരി സ്കൂൾ ശതവാർഷിക ആഘോഷ പരിപാടികൾ മെയ് മുതൽ നവംബർ വരെ വിവിധ പരിപാടികളോടെ നടത്തപ്പെടും.

Discussion about this post