മൂടാടി : വീരവഞ്ചേരി എൽ പി സ്കൂളിൽ വായന മസാചരണം പ്രസിദ്ധ സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഡിസംബർ വരെ നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആസൂത്രണം ചെയ്തിരിക്കുന്നത്. കഥ പറയൽ, പാരായണ മത്സരം, കടങ്കഥ മത്സരം, പഴഞ്ചൊൽ മഹിമ, ക്വിസ് മത്സരം, കയ്യെഴുത്ത് മത്സരം, വായനക്കുറിപ്പ്
തയ്യാറാക്കൽ, കവിതാലാപന മത്സരം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. കോവിഡിന് ശേഷം നിലച്ചുപോയ അമ്മമാരുടെ വായനയെ പുണരുജ്ജീവിപ്പിക്കാനും അതിന്റെ തുടർ പ്രവർത്തനമായി സാഹിത്യ സദസ്സിലൂടെ, ഉള്ളിലുള്ള കഴിവുകളെ പുറത്തെടുക്കാനും വേണ്ടി ‘വായനയുടെ മായപ്രപഞ്ചത്തിലേക്ക് ‘എന്ന പദ്ധതിക് തുടക്കം
കുറിച്ച് കൊണ്ട്, അമ്മമാർക്കുള്ള ലൈബ്രറി വിതരണോദ്ഘാടനം എസ് എസ് ജി ചെയർമാൻ ഒ രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശതാ ബ്‌ദി ആഘോഷ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി പ്രഭാകരൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. പി ടി എ പ്രസിഡന്റ് ജിനേഷ് പി
അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സുജാത ടി കെ, മാനേജ്മെന്റ് പ്രതിനിധി എം ചന്ദ്രൻ നായർ, ആരിഫ എ എന്നിവർ പ്രസംഗിച്ചു. ശ്രീ ഇബ്രാഹിം തിക്കോടി അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.
Discussion about this post