നന്തി: വീരവഞ്ചേരി എൽ പി സ്കൂളിൻ്റെ ശത വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി യോഗം സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുമാരി ചൈത്ര വിജയൻ യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് എം ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. യു ശ്രീധരൻ, മുൻ പ്രധാനധ്യാപകൻ ഒ രാഘവൻ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് പി ജിനേഷ്, പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി എ വിജയരാഘവൻ പ്രസംഗിച്ചു.
ഭാരവാഹികളായി സജികുമാർ രയരോത്ത് (പ്രസിഡണ്ട് ), എം ടി ബാലകൃഷ്ണൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Discussion about this post