തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ ഷവർമ്മ എന്ന പേരിൽ 5605 കടകളില്‍ പരിശോധനകള്‍ നടത്തി. 955 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 162 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെത്തുവെന്നും മന്ത്രി സഭയിൽ അറിയിച്ചു. ഓപ്പറേഷന് ഓയില്‍ എന്ന പേരിൽ നടത്തിയ പരിശോധനയിൽ
വെളളിച്ചെണ്ണയില്‍ മായം കലര്‍ത്തിയ 41 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 201 കടകളില്‍ പരിശോധന നടത്തി. ചെക്ക് പോസ്റ്റുകളിൽ പരിശോധന വ്യാപകമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാനത്തെ 14 ജില്ലകളിലും മൊബൈൽ ഫുഡ് ടെസ്റ്റിംഗ് സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഈ സംവിധാനം ഉള്ള ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു.പഴകിയ മത്സ്യത്തിന്റെ വിൽപന തടയുന്നതിനായി ഇതുവരെ 7516 പരിശോധനകൾ നടത്തി.
പരിശോധനയിൽ 29,000ലേറെ പഴകിയ മത്സ്യം പിടികൂടി. ഇനിയും പരിശോധന തുടരുമെന്നും വീണാ ജോർജ് അറിയിച്ചു. 2021 ഏപ്രിൽ മുതൽ ഈ വർഷം ഒക്ടോബർ വരെ 75230 പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടത്തിയത്. ഈ പരിശോധനയിൽ 11407 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 583 സാമ്പിളുകൾ അൺ സേഫായി കണ്ടെത്തി. 307 സാമ്പിളുകൾ മിസ് ബ്രാൻഡ് ആയിരുന്നു. 237 സാമ്പിളുകൾ സബ് സ്റ്റാൻഡേർഡായും കണ്ടെത്തിയെന്ന് മന്ത്രി വ്യക്തമാക്കി.
Discussion about this post