കൊയിലാണ്ടി : കാഞ്ഞിലശ്ശേരി വേദിക റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും അനുമോദന സദസ്സും സംഘടിപ്പിച്ചു. എഴുത്തുകാരനും മാതൃഭൂമി ജീവനക്കാരനുമായ ശിവൻ തെറ്റത്ത് ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. അടന്ത കോന്തസ്വാമി സ്മാരക പുരസ്കാര ജേതാവ് കൊമ്പ് വാദ്യ
കലാകാരനായ അച്യുതൻ നായർ കാഞ്ഞിലശ്ശേരിയെ ആദരിച്ചു. പ്രസിഡന്റ് പി പി ഷാജികുമാർ അധ്യക്ഷനായി. വാഴയിൽ ശിവദാസൻ , സി അജയൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു.
Discussion about this post