തിരുവനന്തപുരം: ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം. ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. കോവളം എം എൽ എ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുണ്ടകളെ നിയന്ത്രിക്കാനോ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാരോ ആഭ്യന്തര വകുപ്പോ ഒരു നടപടിയും സ്വീകരിക്കുന്നില്ല’- സതീശൻ പറഞ്ഞു.
‘ക്രമസമാധാന നില തകര്‍ന്നെന്ന വിഷയം അടിയന്തര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാം ഭദ്രമാണെന്നു മറുപടി നല്കിയ മുഖ്യമന്ത്രി പ്രമേയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. പഴയകാല സെല്‍ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് പാര്‍ട്ടി ഇടപെടൽ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് സമ്പൂര്‍ണ പരാജയമായ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി ഡി ആവശ്യപ്പെട്ടു.
കോവളം എം എല്‍ എയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ ക്രിമിനല്‍ കേസുകളിലെ സ്ഥിരം പ്രതിയായ ഒരാള്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരം നഗരഹൃദയത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ ക്രിമിനല്‍ വെട്ടിക്കൊന്നു. മലപ്പുറത്ത് തളർന്നുകിടന്ന മാതാവിന്റെ മുന്നില്‍ മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കേരളത്തിലെ ഗുണ്ടാ-ലഹരിമരുന്ന് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് സിപിഎം നേതാക്കളാ നേതാക്കളുടെയും സര്‍ക്കാരിന്റെയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും ലഹരിമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാതെ വന്നതെന്നും സതീശൻ ആരോപിച്ചു.
Discussion about this post