തിരുവനന്തപുരം: യുദ്ധം ആറാംദിവസത്തേക്കു കടന്നതോടെ ക്ഷേത്രത്തിൽ വഴിപാട് നടത്തിയ രശീതിയുടെ ചിത്രം വൈറലാവുകയാണ്. യുക്രെയ്ന്‍- റഷ്യ സമാധാനത്തിനു വേണ്ടി അമ്പലത്തില്‍ പ്രത്യേക വഴിപാട് നടത്തിയതിന്‍റെ രശീതിയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഞായറാഴ്ചയാണ് കോവളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ യുക്രെയ്ൻ -റഷ്യ, രോഹിണി നക്ഷത്രം എന്നപേരിൽ ഐകമത്യ സൂക്താർച്ചന വഴിപാടു നേർച്ചയുണ്ടായത്. വഴിപാടുമായി ബന്ധപ്പെട്ട് സൈബർലോകത്ത് നിരവധി ട്രോളുകളും ഇതിനോടകം പ്രചരിച്ചുതുടങ്ങി.
Discussion about this post