പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് ബാധിച്ച് രണ്ട് വയസുകാരന്‍ മരിച്ചു. താഴെ അബ്ബനൂരിലെ ഷൈജു-സരസ്വതി ദമ്പതികളുടെ മകൻ സ്വാതിഷ് ആണ് മരിച്ചത്.
27ന് കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഊരിലേക്ക് തന്നെ കുട്ടിയെ തിരിച്ചയക്കുകയായിരുന്നു. ഇന്നലെ വീണ്ടും കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടി മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കുട്ടിക്ക് കൊവിഡ് പരിശോധന നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു
Discussion about this post