പയ്യോളി: സമഗ്ര ശിക്ഷ കേരളം എസ് എസ് കെ കോഴിക്കോട് വയനച്ചങ്ങാത്തം ദ്വിദിന മേഖലാതല പരിശീലനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. കോട്ടക്കൽ കെ എം എച്ച് എസ് എസ് ൽ വച്ച് നടന്ന പരിപാടിയിൽ ഡി പി സി ഡോ. അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. കെ ടി വിനോദൻ, അഷ്റഫ് കോട്ടക്കൽ, മേലടി എ ഇ ഒ പി ഗോവിന്ദൻ, മേലടി ബി പി സി അനുരാജ് വരിക്കാലിൽ, അബ്ദുൾ ഹമീദ്, അഖിലേഷ് ചന്ദ്ര, സുനിൽകുമാർ, മേലടി ബി ആർ സി ട്രെയിനർ എം കെ രാഹുൽ പ്രസംഗിച്ചു.

ഒന്നു മുതൽ നാലു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്വതന്ത്ര വായനയും രചനയും ഉറപ്പു വരുത്തുക, കുട്ടികളുടെയും രക്ഷിതാക്കളുടെയും രചനാശേഷി വർധിപ്പിച്ച് കുട്ടികളുടെ ഭാഷാപരമായ കഴിവിൽ രക്ഷിതാക്കളെ പങ്കാളികളാക്കി വായനാശാലകളെ പരമാവധി പ്രയോജനപ്പെടുത്തി വായനയുടെ വിവിധ തലങ്ങൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനത്തിൽ മേലടി, വടകര, പന്തലായനി, ബാലുശ്ശേരി ബി ആർ സി കളിലെ അധ്യാപകർക്ക് പരിശീലനം നൽകേണ്ട ചുമതലയുള്ള ബി ആർ സി ട്രെയ്നർമാർക്കും സി ആർ സി കോർഡിനേറ്റർമാരുമാണ് ദ്വിദിന പരിശീലനത്തിൽ പങ്കെടുക്കുന്നത്.
Discussion about this post