കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ആരോഗ്യനില മെച്ചപ്പെട്ടതോടെ റൂമിലേക്ക് മാറ്റി. അദ്ദേഹം ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ അറിയിച്ചു. ഭക്ഷണവും കഴിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം തന്നെ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നു. പേര് ചോദിച്ചപ്പോൾ ‘ഞാന്‍ സുരേഷ്, വാവ സുരേഷ്’ എന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു.ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചത് തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലായതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സുരേഷിനെ ഇന്നലെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. ഡോക്ടറുടെ സഹായത്തോടെ അദ്ദേഹം അല്പം നടക്കുകയും ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുകയും ചെയ്തിരുന്നു.
കോട്ടയം കുറിച്ചിയിൽ വച്ചാണ് അദ്ദേഹത്തിന് മുർഖന്റെ കടിയേറ്റത്. തുടർന്ന് സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
Discussion about this post