വടകര: മുട്ടുങ്ങൽ കടപ്പുറത്ത് കടൽഭിത്തിക്കിടയിൽ കുട്ടി അകപ്പെട്ടു. കക്കാട്ട് പളളിക്കടുത്തുള്ള കടൽഭിത്തിക്കിടയിലാണ് 8 വയസ്സുകാരൻ കുടുങ്ങിയത്. വൈകീട്ട് 5.30 മണിയോടെയാണ് സംഭവം. മണിക്കൂറുകളായി ആരംഭിച്ച രക്ഷാപ്രവർത്തനം തുടരുകയാണ്. കളിക്കുന്നതിനിടെ പന്ത് കരിങ്കൽ ഭിത്തിക്കിടയിലേക്ക് പോവുകയായിരുന്നു. ഇതെടുക്കാൻ ഉള്ള ശ്രമത്തിനിടെയാണ് ഷിയാസ് എന്ന കുട്ടി കല്ലിനിടയിൽ കുടുങ്ങിയത്.
![](https://payyolivarthakal.com/wp-content/uploads/2022/03/PicsArt_03-05-09.42.02-300x162.jpg)
Discussion about this post