വടകര: റെയിൽവേ സ്റ്റേഷനിൽ പട്ടാപ്പകൽ മോഷണം നടത്തിയ 2 പേരെ റെയിൽവേ സുരക്ഷാ സേന (ആർ പി എഫ്) കോഴിക്കോട്ടു നിന്നു പിടികൂടി. ആലപ്പുഴ നൂറനാട് അസീസ് മൻസിൽ ആസാദ് (52), മലപ്പുറം തെന്നല മണക്കടവത്ത് റഷീദ് (47) എന്നിവരാണു പിടിയിലായത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ്സംഭവം.
വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ കവാടത്തിനരികിൽ ബാഗുമായി ഉറങ്ങിപ്പോയ മേപ്പയൂർ സ്വദേശി ശിവപ്രസാദിന്റെ മൊബൈൽ ഫോണും മറ്റും മോഷ്ടിക്കപ്പെട്ടിരുന്നു.

സ്റ്റേഷനിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യം ആർ പി എഫ് എ എസ് ഐ പി പി ബിനീഷ് ഔദ്യോഗിക ഗ്രൂപ്പുകളിൽ നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപം പ്രതികളെ പിടികൂടിയത്. സംശയകരമായി കാണപ്പെട്ട പ്രതികളെ ആർ പി എഫ് എസ് ഐ അപർണ അനിൽ കുമാർ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എം ബൈജു, ടി വിജീഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കളവുപോയ സാധനങ്ങൾ കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
Discussion about this post