
വടകര: മേലുദ്യോഗസ്ഥന്റെ പീഡനമാരോപിച്ച് വടകര സ്റ്റേഷനിലെ പോലീസുകാരൻ ആത്മഹത്യാ ശ്രമം നടത്തി. കൊയിലാണ്ടി സ്വദേശിയായ സീനിയർ പോലീസ് ഓഫീസർ ആണ് ഇന്നു രാവിലെ ആത്മഹത്യക്കു ശ്രമിച്ചത്. സ്റ്റേഷൻ കെട്ടിടത്തിനു മുകളിലെ മുറിയിൽ തൂങ്ങിമരിക്കാനുള്ള ശ്രമിച്ചത്. സഹപ്രവർത്തകർ ഉടൻ രക്ഷപ്പെടുത്തുകയായിരുന്നു. ബലംപ്രയോഗിച്ച് വാതിൽ തുറന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

വൈകി എത്തിയതിന് ഹാജർ പട്ടികയിൽ ‘ആബ്സന്റ് രേഖപ്പെടുത്തിയതിന്റെ പേരിൽ സമ്മർദ്ദത്തിലാണെന്നും പീഡനം സഹിക്കാനാവാതെ മരിക്കുകയാണെന്നും എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നുമുള്ള ഓഡിയോ സന്ദേശം പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ ശ്രമം.

ഓഡിയോ കേട്ട സഹപ്രവർത്തകർ പിന്തുടർന്നെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തിനു പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു.

Discussion about this post