മണിയൂർ: മഹാത്മജിയുടെ 74-ാമത് രക്തസാക്ഷിത്വ ദിനം വർഗീയ വിരുദ്ധ ദിനമായി മണിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു. പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് പി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വർഗീയ വിരുദ്ധ പ്രതിജ്ഞ വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ചാലിൽ അഷറഫ് ചൊല്ലിക്കൊടുത്തു. ഗാന്ധി സ്മരണ പതുക്കി സി പി വിശ്വനാഥൻ മാസ്റ്റർ, മൂഴിക്കൽ ശീധരൻ, പി സി ഷീബ, മഠത്തിൽ റസാഖ്, ഷാജി മന്തരത്തൂർ, സി എം സതീശൻ, കെ കെ പ്രശാന്ത്, സി എം സുനിൽ, ദിൽ ജിത്ത്, സി എം വിജയൻ മാസ്റ്റർ, ടി കെ ശ്രീജേഷ്, ഗീമേഷ് മങ്കര, ചന്ദ്രൻ പാറോൽ, സലാം അമ്മിണിക്കണ്ടി, പി കെ വനജ, എം ടി.കെ ചന്ദ്രി, പി എം ഷൈജ എന്നിവർ പ്രസംഗിച്ചു.
Discussion about this post