കീഴരിയൂർ: ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത വണ്ണാത്ത് താഴ- നെല്ല്യാടി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പർ ഇ എം മനോജ് അദ്ധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ രജിത കടവത്ത് വളപ്പിൽ, ചുക്കോത്ത് ബാലൻ നായർ, നെല്ല്യാടി ശിവാനന്ദൻ, റാഫി മാലാടി, വണ്ണാത്ത് മുഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു.
Discussion about this post