നന്തി: അറിവിന്റെ ആദ്യാക്ഷരം നുകരാൻ അക്ഷരമുറ്റത്ത് എത്തിയവരെ വാദ്യമേളത്തോടെ ആനയിച്ച് മധുരവും ഉപഹാരവും നൽകി സ്വീകരിച്ചു.

വന്മുഖം ഗവ: ഹൈസ്ക്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് പുതുമുഖങ്ങൾക്ക് ഹൃദ്യമായ സ്വീകരണമൊരുക്കിയത്.പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഫിഖിൽ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം കെ മോഹനൻ, പഞ്ചായത്തംഗം ഉസ്ന, സുജ ടീച്ചർ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ പ്രസംഗിച്ചു. പി ടി എ പ്രസിഡന്റ് അസ് ലം സ്വാഗതവും നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

10 -ാം ക്ലാസ് വിദ്യാർത്ഥിയായ ഫാത്തിമ ഹബീല നവാഗതർക്കുള്ള ഉപഹാരങ്ങൾ സംഭാവന ചെയ്തു. പാടിയും, ആടിയും, മിമിക്രി ചെയ്തും സിറാജ് തുറയൂർ നവാഗതരുമായി സംവദിച്ചു.


Discussion about this post