ചിങ്ങപുരം: വന്മുകം- എളമ്പിലാട് എം എൽ പി സ്കൂളിൽ കുട്ടികർഷകരുടെ നേതൃത്വത്തിൽ സ്കൂൾ പറമ്പിൽ കപ്പകൃഷിക്ക് തുടക്കമായി. ആറ് മാസം കൊണ്ട് വിളവെടുക്കാവുന്ന കൽപ്പക ഇനത്തിൽ പെട്ട തണ്ട് ഉപയോഗിച്ചാണ് കൃഷി തുടങ്ങിയത്. മൂടാടി കൃഷി ഓഫീസർ കെ വി നൗഷാദ് കപ്പത്തണ്ട് നട്ട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ എം ഷൈബി അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക എൻ ടി കെ സീനത്ത്, സ്കൂൾ ലീഡർ എ ആർ അമേയ, എസ് ആർ ജി കൺവീനർ പി കെ അബ്ദുറഹ്മാൻ, പി നൂറുൽഫിദ, വി ടി ഐശ്വര്യ, തനിഷ്ക് ചാത്തോത്ത്, സഞ്ജയ് ഷാജി പ്രസംഗിച്ചു.







































Discussion about this post