തിക്കോടി: പ്രൈമറി വിദ്യാലയം മുതൽ സമൂഹത്തിലെ ഇളം തലമുറയുടെ കൂട്ടായ്മകളിൽ പോലും രാസലഹരി ഉൾപ്പെടെയുള്ള ലഹരികളുടെ നീരാളി പിടുത്തത്തിൽ അടിപ്പെട്ടു പോയ
വർത്തമാന കാലത്തെ അതിജയിക്കുന്നതിന് കലയുടെയും കവിതയുടെയും വായനയുടെയും ലോകത്തിലേക്ക് പുതുതലമുറയെ നയിക്കണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ.
വന്മുകം കോടിക്കൽ എ എം യു പി സ്കൂളിലെ വിദ്യാർഥികൾ കഴിഞ്ഞ മൂന്ന് ദിവസമായി തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകളുടെ തീർദേശ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ കലാജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരിരുന്നു അദ്ദേഹം.
തിക്കോടി ഡ്രൈവിങ് ബീച്ചിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം വി കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി റംല, അങ്ങാടി മഹല്ല് ഖത്തീബ് അഹമ്മദ് ദാരിമി, പി ടി എ പ്രസിഡൻ്റ് സബാഹ് വലിയകത്ത്, പി പി കുഞ്ഞമ്മത്, പി പി അഷ്റഫ് പ്രസംഗിച്ചു. പ്രധാനധ്യാപകൻ പി ഹാഷിം സ്വാഗതവും പി വി അഫ്സൽ നന്ദിയും പറഞ്ഞു.
Discussion about this post