മൂടാടി: വന്മുകം ഗവ: ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ദ്വിദിന ക്യാമ്പ് ചിറക് ശ്രദ്ധേയമായി. കൊയിലാണ്ടി സി ഐ സുനിൽ ഉദ്ഘാടനം ചെയ്തു.

എസ് പി സി പി ടി എ പ്രസിഡന്റ് പി കെ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഒ ബിജു, കെ നൗഷാദ്, പ്രധാനാധ്യാപകൻ ജയരാജ് പ്രസംഗിച്ചു.
ക്യാമ്പംഗങ്ങൾ തെളിനീരൊഴുകും നവകേരളം പ്രവർത്തനത്തിൻ്റെ ഭാഗമായി ജല നടത്തം സംഘടിപ്പിച്ചു.തുടർന്ന് വളയിൽ ബീച്ചിലേക്കുള്ള ഡ്രെയ്നേനേജും, ബീച്ചും ശുചീകരിച്ചു. പഞ്ചായത്തംഗം റഫീഖ് പുത്തലത്ത് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

Discussion about this post