മൂടാടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം എൽ പി സ്കൂളിൽ പ്രീ-പ്രൈമറി വിഭാഗം പ്രവേശനോത്സവം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് മെമ്പർ കെ സുഹറ ഖാദർ ഉദ്ഘാടനം ചെയ്തു. നെഴ്സറി പി ടി എ പ്രസിഡണ്ട് കെ രമ്യ എൽ കെ ജി, യു കെ ജി വിഭാഗങ്ങളിലെ നവാഗതർക്ക് ഉപഹാരങ്ങൾ നൽകി. പി ടി എ വൈസ് പ്രസിഡണ്ട് കെ വി ഷിംന അധ്യക്ഷത വഹിച്ചു.

വിക്ടേഴ്സ് ചാനൽ ഫെയിം എസ് സന്ധ്യ മുഖ്യാതിഥിയായിരുന്നു. എസ് ആർ ജി കൺവീനർ പി കെ അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ എ ആർ അമേയ, വി പി സരിത, പി സിന്ധു എന്നിവർ പ്രസംഗിച്ചു.







































Discussion about this post