
നന്തി ബസാർ: കടലൂർ കുവൈത്ത് സ്വാന്തനം കൾച്ചറൽ ഓർഗനൈസേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വന്മുഖം ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ശുദ്ധജല ആവശ്യത്തിനായി വാട്ടർ ഫിൽട്ടറും, ഹൈസ്കൂൾ കെട്ടിടത്തിലെ മൂന്ന് നിലകളിലും ശുദ്ധജല ടാപ്പുകളും സ്ഥാപിച്ചു.

മുതിർന്ന പൗര അയിഷ കേകണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് പി കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കുവൈത്ത് സ്വാന്തനം കൾച്ചറൽ ഓർഗനൈസേഷൻ പ്രസിഡൻ്റ് പി കെ സഖറിയ, ബഷീർ സഫാർ, കുഞ്ഞബ്ദുള്ള ആയടത്തിൽ,
എം പി ടി എ പ്രസിഡൻ്റ് ജാസിറ ശരീഫ്, റഷീദ് മണ്ടോളി, ഹനീഫ സ്റ്റാർ, മജീദ് പാലോളി, വർദ് അബ്ദുറഹിമാൻ പ്രസംഗിച്ചു.

നിർധനരായ കുടുംബങ്ങൾക്ക് മാസം തോറും ഭക്ഷ്യ കിറ്റുകൾ ചികിത്സാ സഹായങ്ങൾ, തുടങ്ങി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി 18 വർഷ കാലമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് കുവൈത്ത് സ്വാന്തനം കമ്മറ്റിയെന്നും പുതിയ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കിയതെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. പ്രധാനാധ്യാപിക സുചിത്ര ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.


വന്മുഖം ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനചടങ്ങ് വീഡിയോ കാണാം…
Discussion about this post