പയ്യോളി: കഠിനാദ്ധ്വാനത്തിലൂടെ വളർത്തിയെടുത്ത, നഗരസഭയിലെ 12-ാം ഡിവിഷനിലെ വാണി പുരക്കൽ ഖാദർക്കയുടെ വാഴത്തോട്ടം നാട്ടുകാരുടെ ശ്രദ്ധ നേടിയിരിക്കുന്നു. 100 ൽ അധികം വാഴകളാണ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഉള്ളത്. നേന്ത്രവാഴയും കദളിയും സമമായിട്ടാണുള്ളത്. തുടക്കത്തിൽ പയ്യോളി കൃഷിഭവനിൽ നിന്നും ലഭിച്ച 10 വാഴക്കന്നുകളുമായിട്ടാണ് കൃഷിയാരംഭിച്ചത്. ഖാദർക്ക നന്നായി കൃഷി ചെയ്യും എന്ന് ബോധ്യപ്പെട്ടപ്പോൾ ഡിവിഷൻ കൗൺസിലർ കോലാരിക്കണ്ടി ഖാലിദിന്റെ സഹായത്തോടെ കൂടുതൽ വാഴക്കന്നുകൾ നൽകുകയും നന്നായി പരിചരിച്ച് വരികയും ചെയ്യുകയാണ്.
രണ്ട് മാസം കഴിയുന്നതോടെ പൂർണ്ണ വിളവെടുപ്പ് നടത്താൻ കഴിയുമെന്നാണ്, ദീർഘകാലം കുവൈറ്റ് പ്രവാസിയായിരുന്ന ഖാദർക്ക പറയുന്നത്. വാഴകൃഷിയോടൊപ്പമുള്ള പച്ചക്കറി തോട്ടത്തിലും 100 മേനിയാണ്. തോട്ടത്തിൽ നിന്നും 200 കിലോ മഞ്ഞൾ കഴിഞ്ഞ ദിവസം വില്പന നടത്താൻ സാധിച്ചതായി ഖാദർക്ക പറഞ്ഞു. കൃഷിയിടത്തിലേക്ക് ആവശ്യമായ വെ ള്ളം എത്തിക്കാനുള്ള സൗകര്യം ചെയ്യുന്നത് അയൽവാസിയായ ആരാമം അബ്ദുറഹിമാനാണ്
Discussion about this post