കോഴിക്കോട് : സാങ്കേതിക തകരാറിനെ തുടർന്നു യാത്രക്കാർ ദുരിതത്തിലായതോടെ കരിപ്പൂർ വിമാനത്താവളത്തിൽ പോകേണ്ടവർക്കായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഫറോക്കിൽ നിർത്തി. ഒരു മിനിറ്റാണ് ട്രെയിൻ ഫറോക്ക് സ്റ്റേഷനിൽ യാത്രക്കാർ ഇറങ്ങാനായി നിർത്തിയ
ത്. സാങ്കേതിക തകരാറിനെ തുടർന്നു ട്രെയിൻ മണിക്കൂറുകൾ വൈകിയതോടെ വിമാനത്താവളത്തിൽ പോകേണ്ട യാത്രക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രെയിൻ ഫറോക്കിൽ നിർത്തി വിമാനത്താവളത്തിൽ പോകേണ്ട യാത്രക്കാർക്ക് ഇറങ്ങാൻ അവസരം ഒരുക്കിയത്. വൈകി ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് ഇപ്പോൾ മറ്റ് ട്രെയിനുകൾക്കായി പിടിച്ചിടേണ്ട അവസ്ഥയിലാണ്.
Discussion about this post