പയ്യോളി: കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒന്നു മുതൽ ഒരാഴ്ച നീണ്ടു നിന്ന ജില്ലാതല വനമഹോത്സവത്തിന്റെ സമാപന സമ്മേളനം പയ്യോളി ഗവ. ഹൈസ്കൂളിൽ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ എം ജോഷിൽ ഉദ്ഘാടനം ചെയ്തു.
കേരളവനം വന്യജീവി വകുപ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന വിദ്യാ വനം പദ്ധതിയിൽ ഉൾപ്പെടുന്ന ജില്ലയിലെ ആദ്യ വിദ്യാലയമാണ് പയ്യോളി ഗവ. ഹയർ സെക്കന്ററി സ്കൂൾ. ദേശീയ പാതയോട് ചേർന്ന് 5 സെന്റ് സ്ഥലത്ത് മനോഹരമായി ഒരുക്കിയ വിദ്യാവനത്തിൽ തൈകൾ നടുകയും, ഫോറസ്റ്റ് ക്ലബ് അംഗങ്ങൾക്ക് ഫലവൃക്ഷ തൈ വിതരണവും ചെയ്തു.
സ്ക്കൂൾ പി ടി എ പ്രസിഡന്റ് ബിജു കളത്തിൽ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ പ്രദീപൻ, പ്രജിഷ ടീച്ചർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ കെ എൻ ബിനോയ് കുമാർ സ്വാഗതവും ഫോറസ്റ്റ് ക്ലബ് ടീച്ചർ കോർഡിനേറ്റർ കെ സ്മിത നന്ദിയും പറഞ്ഞു.
Discussion about this post