പാലക്കാട്: വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും ലോറിയില്‍ കടത്താന്‍ ശ്രമിച്ച 170 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തിരൂര്‍ കോട്ടക്കല്‍ സ്വദേശികളായ പി. നൗഫല്‍, കെ.ഫിറോസ്, ഷാജിദ് എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയില്‍ ഉള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.
എക്‌സൈസിന്‍റെ ക്രൈംബ്രാഞ്ച് സംഘവും ഉത്തരമേഖല ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വേട്ട. നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ടാര്‍പോളിന്‍ കൊണ്ട് മൂടിയ റൂഫ് ടോപ്പില്‍ 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അതേസമയം ഗോപാലപുരം എക്സൈസ് ചെക്ക്പോസ്റ്റില്‍ നിന്ന് 1.5 കിലോ കഞ്ചാവുമായി ഒരാളെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post