വടകര: വളയത്ത് കാമുകിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചു. വളയം ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷ് (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
മുറ്റത്തുണ്ടായിരുന്ന ഇരുമ്പുകോണി ഉപയോഗിച്ച് രണ്ടാംനിലയില്‍ കയറി. വാതില്‍ തകര്‍ത്ത് യുവതിയുടെ മുറിയിൽ കയറി തീവയ്ക്കുകയായിരുന്നു. വീടിന് തീപടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. പിന്നാലെ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് മുറ്റത്തേക്ക് ഇറങ്ങി സ്വയം തീകൊളുത്തുകയായിരുന്നു. ഇതിനിടെ യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു.
മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയേയും കുടുംബത്തെയും വകവരുത്താനാണ് ഇയാൾ വീട്ടിലെത്തിയതെന്ന് പറയുന്നു.
യുവതിയുമായി രത്നേഷ് അടുപ്പത്തിലായിരുന്നുവെന്നാണ് അറിയുന്നത്. വീട്ടുകാർക്ക് ഈ ബന്ധത്തോട് താത്പര്യമില്ലായിരുന്നുവെന്നും പറയപ്പെടുന്നു. അടുത്തമാസമായിരുന്നു യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്.
Discussion about this post