വടകര: ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ 110-ാമത് ശ്രീ ശാരദാ പ്രതിഷ്ഠാ വാർഷികവും 60-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും ബ്രഹ്മ വിദ്യാലയ കനക ജൂബിലിയും ശിവഗിരി തീർഥാടന നവതി ആഘോഷവും നടക്കും. പരിപാടികളുടെ മുന്നോടിയായി ഇന്ന് വൈകു. 3 ന് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പി ഡബ്ല്യു ഡി ഗസ്റ്റ് ഹൗസ് ഹാളിൽ നടക്കുന്ന വാർഷിക ചടങ്ങ് സി ബിജു ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് തീർത്ഥങ്കര ശ്രീനാരായണ ആശ്രമത്തിലെ സ്വാമി പ്രേമാനന്ദ അനുഗ്രഹഭാഷണം നടത്തും. റിട്ട. ഡി ഡി ഇ പി പി ദാമോധരൻ മുഖ്യപ്രഭാഷണവും പി പി രാമദാസൻ ആ മുഖഭാഷണവും നടത്തും.ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ ബാലൻ അമ്പാടിയെ ആദരിക്കും.
Discussion about this post