വടകര: കെ എസ് ഇ ബി ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വടകര പുത്തൂർ കോറോത്ത് ശ്രീജിത്ത് (47) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ അരിക്കുളം കെ എസ് ഇ ബി ഓഫീസിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
രക്തസമ്മർദ്ദം വർധിച്ചത് കാരണം തലയിൽ ഉണ്ടായ അന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പറയുന്നത്.
പിതാവ്: പരേതനായ ബാലൻ. മാതാവ്: രാധ. സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജ.
Discussion about this post