വടകര: റാണി പബ്ലിക് സ്കൂൾ റോഡ് സുരക്ഷ ക്ലബ്ബ് ആഭിമുഖ്യത്തിൽ ‘ഡ്രൈവ് ടു സേഫ്റ്റി’ റോഡ് സുരക്ഷ ബോധവത്ക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൊയിലാണ്ടി ട്രാഫിക് യൂണിറ്റിലെ സബ് ഇൻസ്‌പെക്ടർ വി വി സജീവന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ട്രാഫിക് നിയമലംഘകരെ ബോധവത്ക്കരിക്കുകയും നിയമം പാലിക്കുന്ന വാഹനയാത്രികർക്കു മധുരം വിതരണം ചെയ്യുകയും ചെയ്തു.
കേരളത്തിൽ നടപ്പിലാക്കി വരുന്ന ‘സുരക്ഷിത് മാർഗ്’ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു.
പ്രിൻസിപ്പാൾ ഗീതാലക്ഷ്മി സത്യനാഥൻ, മാനേജ്മെന്റ് പ്രതിനിധി കെ രമ്യ, റോഡ് സേഫ്റ്റി ക്ലബ് കോ-ഓർഡിനേറ്റർ വി അമൽരാജ്, അധ്യാപകരായ കെ പ്രസീത, പി ജ്യോതി, സി ഉഷ, എം ഷഫീൽ എന്നിവർ നേതൃത്വം നൽകി. റിഷാബ് രാജ് സ്വാഗതവും കെ സിയ നന്ദിയും പറഞ്ഞു.





































Discussion about this post