വടകര: വളയം നോർത്ത് എൽ പി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന
കെ ഗംഗാധരൻ മാസ്റ്റർ അന്തരിച്ചു. വളയം ശാഖാ മുഖ്യശിക്ഷക്, വളയം മണ്ഡൽ കാര്യവാഹ്, നാദാപുരം താലൂക്ക് കാര്യവാഹ്, നാദാപുരം ഖണ്ഡ് സംഘചാലക് , തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിരുന്നു. സാമൂഹിക സാംസ്കാരിക, ആദ്ധ്യാത്മിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു.
ജനസംഘത്തിൻ്റെ വളയം മേഖലയിലെ ആദ്യകാല പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഗംഗാധരൻ മാസ്റ്റർ ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം,
വളയം സരസ്വതി വിദ്യാനികേതൻ സ്കൂൾ സ്ഥാപകാംഗം, വളയം പ്രവാസി സൂപ്പർ മാർക്കറ്റ് സംയോജകൻ, വളയം അദ്വൈതാശ്രമം ആദ്യകാല സെക്രട്ടറി, പരദേവതാ ക്ഷേത്രം ഭാരവാഹി തുടങ്ങി വിവിധ ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു. എൻ ടി യു, പെൻഷനേഴ്സ് സംഘ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ച ഗംഗാധരൻ മാസ്റ്റർ അരനൂറ്റാണ്ടിലധികമായി വളയം, നാദാപുരം മേഖലയിൽ സംഘടനാ പ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു.
ഭാര്യ: പ്രസന്നകുമാരി
മക്കൾ: ജീജാഭായ് (അദ്ധ്യാപിക, കെ കെ വി എച്ച് എസ് എസ് പാനൂർ), ജ്യോതി കൃഷ്ണൻ (ടി സി എസ് എറണാകുളം)
മരുമക്കൾ: പ്രശാന്ത് കുമാർ പാനൂർ, നിധിഷ കൈതേരി
സഹോദരങ്ങൾ: ഓമന അമ്മ പുറമേരി, പത്മാവതി അമ്മ ചെണ്ടയാട്, രാജഗോപാലക്കുറുപ്പ്, പരേതരായ ദാമോദരക്കുറുപ്പ്, ലീല അമ്മ ഏറാമല.
ശവസംസ്കാരം : വൈകിട്ട് മൂന്ന് മണിക്ക് വളയം കോറോത്ത് വീട്ടുവളപ്പിൽ
Discussion about this post