വടകര ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സ് , ഡയാലിസിസ് ടെക്നീഷ്യൻ, ശുചീകരണ തൊഴിലാളികൾ, ഇലക്ട്രീഷ്യൻ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കേരള പി.എസ്.സി അംഗീകൃത യോഗ്യതയുളള 45 വയസ്സിൽ കവിയാത്ത ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ
തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ചുവടെ ചേർത്ത തീയ്യതിയിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
23.06.2022 വ്യാഴം രാവിലെ 10 മണി
- സ്റ്റാഫ് നേഴ്സ്
- ഡയാലിസിസ് ടെക്നീഷ്യൻ
24.06.2022 വെള്ളി രാവിലെ 10 മണി
- ഇലക്ട്രീഷ്യൻ
- ശുചീകരണ തൊഴിലാളികൾ
യോഗ്യത
സ്റ്റാഫ് നേഴ്സ് – പി.എസ്.സി അംഗീകൃത ജനറൽ/ബി.എസ്.സി/എം.എസ്.സി നേഴ്സിംഗ്, കേരള നേഴ്സിംങ്ങ് കൗൺസിൽ രജിസ്ട്രേഷൻ)
ഡയാലിസിസ് ടെക്നീഷ്യൻ – ഗവൺമെന്റ് അംഗീകൃത ഡയാലിസിസ് ടെക്നോളജിയിൽ ഡിഗ്രി/ഡിപ്ലോമ, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ)
ഇലക്ട്രീഷ്യൻ– B-Tech/Diploma
ശുചീകരണ തൊഴിലാളികൾ – എട്ടാം ക്ലാസ്, ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയത്ത് ആശുപത്രി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
0496 252 4259
Discussion about this post