

വടകര : സ്റ്റേഷനിലെത്തിയ സജീവനേയും സുഹൃത്തുക്കളേയും മദ്യപിച്ചാണോ വാഹനം ഓടിക്കുന്നത് എന്ന് ചോദിച്ച് പൊലീസ് മര്‍ദിച്ചതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സ്റ്റേഷനില്‍ വെച്ച് തന്നെ തനിക്ക് നെഞ്ചുവേദന എടുക്കുന്നതായി സജീവന് പറഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാൽ പോലീസ് കൂട്ടാക്കിയില്ലെന്നും അവർ ആരോപിച്ചു. സ്റ്റേഷനില്‍

നിന്ന് ഇറങ്ങിയ ഉടനെ സജീവന് കുഴഞ്ഞു വീഴുകയായിരുന്നു. പുലർച്ചെ 2 30 ഓടെ ഒരു ഓട്ടോ ഡ്രൈവറാണ് സജീവനെ ആശുപത്രിയിൽ എത്തിച്ചത്. അതേസമയം, 20 മിനിറ്റ് മാത്രമാണ് ഇവര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിൽ ഇരിക്കെയല്ല മരണം. വിട്ടയച്ചതിന് ശേഷമാണ് യുവാവ് മരിച്ചതെന്നും പോലീസ് വിശദീകരിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ.








































Discussion about this post