വടകര: നാളീകേര കർഷകരിൽ നിന്ന് ഷെയർ പിരിച്ചെടുത്ത് ആരംഭിച്ച വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനി ഭരണസമിതിയുടെ നഗ്നമായ നിയമ ലംഘനത്തിലും
ജനാധിപത്യവിരുദ്ധതയിലും പ്രതിഷേധിച്ചുകൊണ്ട് സംരക്ഷണ സമിതി നടത്തിവരുന്ന പ്രതിഷേധ സമരങ്ങൾക്ക് ശക്തി പകരാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സംരക്ഷണ സമിതി ഓഫീസ് തുറന്നു. കീഴൽ ബേങ്ക് റോഡിലുള്ള കെട്ടിടത്തിൽ കത്തനാട് കോക്കനട്ട് ഫെഡറേഷൻ സെക്രട്ടറി ഒ കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു.
സി പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. സംരക്ഷണ സമിതി അംഗങ്ങളായ ബൻറാം പുതുക്കുടി, ബാലകൃഷ്ണൻ, ആർ പി കൃഷ്ണൻ, ചന്ദ്രൻ കരിപ്പാലി, ടി സി സത്യനാഥൻ പ്രസംഗിച്ചു.
സംരക്ഷണ സമിതി കൺവീനർ എം അശോകൻ സ്വാഗതവും എ കെ മൊയ്തു നന്ദിയും പറഞ്ഞു.
Discussion about this post